കാന്‍സര്‍ രോഗ ബാധിതനായ മൂന്നര വയസുകാരനുവേണ്ടി ചികിത്സാ സഹായ സമിതി സ്വരൂപിച്ച തുക ഒമ്പതാം തീയതി വ്യാഴാഴ്ച കുടുംബത്തിന് കൈമാറുമെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നെടുങ്കണ്ടം ചക്കക്കാനം സ്വദേശിയായ ആദി എന്ന കുട്ടി തിരുവനന്തപുരം ആര്.സി.സിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ആദിയുടെ ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ ഈ നിര്‍ദ്ധന കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് നെടുങ്കണ്ടത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളില്‍ പെട്ടവര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചത്. ഇവരുടെ ശ്രമഫലമായി എട്ട് ലക്ഷത്തോളം രൂപ ലഭിച്ചു. ലേലം, നോണ്‍ സ്റ്റോപ് ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. കൂടാതെ സുമനസുകളെ നേരിട്ടുകണ്ടും ധനസമാഹരണം നടത്തി. ലഭിച്ച എട്ടുലക്ഷം രൂപയില്‍ നാല് ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തെ ഏല്‍പ്പിച്ചിരുന്നു. ഇതുപയോഗിച്ച് ചികിത്സയുടെ പ്രധാന ഭാഗം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കൈമാറുമെന്ന് സമിതി ഭാരവാഹികളായ ജോജി ഇടപ്പള്ളിക്കുന്നേല്‍, സോജന് ജോസ്, എം.എസ് മഹേശ്വരന്, കെ.ആര് രാമചന്ദ്രന്, അനില്‍ കട്ടൂപ്പാറ, ഷിജു ഉള്ളുരുപ്പില്‍, ബാബു തോമസ് എന്നിവര്‍ പറഞ്ഞു