Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കിയെ വരൾച്ച ബാധിത ജില്ലയായി കേന്ദ്രം പ്രഖ്യാപിക്കണം; സി.പി.ഐ.എം




ചെറുതോണി :ഇടുക്കി ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപികണമെന്ന്‌ സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര കൃഷി മന്ത്രിക്കും വാണിജ്യ വകുപ്പു മന്ത്രിക്കും സിപിഐഎം ഈ മെയിൽ വഴി നിവേദനം നൽകി.പുനർകൃഷിക്ക് പ്രതേയ്ക പകേജ് അനുവദിച്ച് കർഷകരെ സംരക്ഷിക്കണം. പതിനായിര കണക്കിന് ഏക്കർ സ്ഥലത്തെ ഏലം കൃഷി ഉണങ്ങി പോയി. സ്‌പൈസ്സസ് ബോർഡ്‌ വഴി അടിയന്തിര സഹായം നൽകാൻ കേന്ദ്രം തയ്യാറാകണം. കടുത്ത വരൾച്ചയെ ആണ് ജില്ലാ നേരിടുന്നത് ഏലം തേയില കുരുമുളക് ജാതി ഗ്രാമ്പു കൊക്കോ തുടങ്ങിയ കൃഷികൾ എല്ലാം തന്നെ ഉണങ്ങി.ജല ദൗർലബ്യം എല്ലായിടത്തും വ്യാപിക്കുകയാണ്. മണ്ണ് പലയിടത്തും വിണ്ടുകീറുയാണ്. പുനർകൃഷി കർഷകർക്ക് സ്വന്തമായി താങ്ങാൻ കഴിയുന്നതല്ല. വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാരിന് വർഷം തോറും വൻതുകയുടെ വിദേശ നാണ്യം നേടികൊടുക്കുന്ന ഇടുക്കിയിലെ കാർഷിക മേഖലയെ പുണരുദ്ധരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു സ്‌പൈസ്സസ് ബോർഡ്‌ വഴിയും ടീ ബോർഡ്‌ വഴിയും പ്രതേക ധന സഹായ പദ്ധതികൾ പ്രകയാപിക്കണമെന്നും കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ജില്ലാകളക്ടറോടും ആവശ്യപ്പെടുമെന്നും ജില്ലാ സെക്രെട്ടറിയറ്റ് വെക്തമാക്കി. കേന്ദ്ര സർക്കാരിനോട് സഹായം പ്രഖ്യാപിക്കണമെന്നാവശ്യ പെടാനുള്ള ധൈര്യ കുറവുകൊണ്ടാണ് ഡീൻ കുര്യാക്കോസ് സംസ്ഥാനസർക്കാരിനുമേൽ ചാരുന്നത്. ബിജെപി സർക്കാരിനെ ഡിൻ കുര്യാക്കോസ് എന്തിനാണ് ഇത്രയും ഭയക്കുന്നത്. ഇതുപോലെ കർഷകർ ദുരിതം നേരിട്ട ഒരു ഘട്ടത്തിൽ സ്‌പൈസ്സസ് ബോർഡ്‌ അംഗത്വം രജിവെച്ച് ഒളിച്ചോടിയ ഭീരുവാണ് ഇപ്പോൾ മുതല കണ്ണീർ ഒഴുക്കുന്നത്. സർക്കാർ വിരോധ വൈകൃത ജൊരം ബാധിച്ച വ്യക്തിയുടെ നിലപാടില്ലായ്‌മ ആണ് ഇതിലൂടെ പുറത്തു വരുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!