കൊല്ലപ്പെട്ട ഡിസിസി പ്രസിഡൻ്റ് പരാതി നല്കിയില്ല; ലഭിച്ചത് കത്ത് മാത്രമെന്ന് പൊലീസ്
തിരുനെൽവേലി (തമിഴ്നാട്):കഴിഞ്ഞ ദിവസം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ജയകുമാർ താനാസിങ് തനിക്ക് വധ ഭീഷണിയുണ്ടെന്ന് പരാതി നല്കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാകുമ്പോളും പരാതി ലഭിച്ചിെല്ലന്ന നിലപാടിൽ ഉറച്ച് പൊലീസ്.ജയകുമാർ 30ന് എസ്.പിക്ക് പരാതി നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ ഇത് പൊലീസ് നിക്ഷേധിച്ചു.
മെയ 2 ന് ജയകുമാറിനെ കാണാനില്ലെന്ന് കാട്ടി മകൻ ജെഫ്രൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉവാരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കി.വീട്ടിൽ പരിശോധിക്കാനെത്തിയപ്പോഴാണ് 30 ന് തയ്യാറാക്കിയ കത്ത് മുറിയിൽ നിന്ന് ലഭിക്കുന്നത്. അതിനുമുമ്പ് ആരോടും പരാതി പറഞ്ഞിട്ടില്ല.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ പുലർച്ചെ ഇയാളുടെ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം കണ്ടെടുക്കുകയും കേസിൻ്റെ അന്വേഷണം വേഗത്തിലാക്കാൻ ശാസ്ത്രീയമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എസ്.പി ശിലംബരശൻ പറഞ്ഞു.