Idukki വാര്‍ത്തകള്‍ പാഷൻ ഫ്രൂട്ട് കൃഷിയിൽ വ്യത്യസ്ഥനാവുകയാണ് എഴുകും വയൽ സ്വദേശി തയ്യിൽ ജിൻ്റോ എന്ന യുവ കർഷകൻ
പാഷൻ ഫ്രൂട്ട് കൃഷിയിൽ വ്യത്യസ്ഥനാവുകയാണ് എഴുകും വയൽ സ്വദേശി തയ്യിൽ ജിൻ്റോ എന്ന യുവ കർഷകൻ
പാഷൻ ഫ്രൂട്ട് കൃഷി പാഷനായിട്ട് ചെയ്യുകയാണ് എഴുകുംവയൽ സ്വദേശി തയ്യിൽ ജിൻ്റോ .
കലങ്ങൾക്ക് മുൻപ് നമ്മുടെ പറമ്പുകളിൽ സുലഭമായി ലഭ്യമായിരുന്ന ഒന്നായിരുന്നു പാഷൻ ഫ്രൂട്ട് .
ഇന്ന് ഈ കൃഷിയ്ക്ക് മൂല്യം ഏറി .
നാടൻ പാഷൻ ഫ്രൂട്ട് ഇനങ്ങൾ മാറി ഇന്ന് നല്ല വിളവ് ലഭിക്കുന്നതും മധുര മുറിയതുമായ ഇനങ്ങൾ ഇന്ന് കൃഷി ചെയ്ത് വരുന്നു.
മറ്റു പല കൃഷികളും ചെയ്തെങ്കിലും പാഷൻ ഫ്രൂട്ട് കൃഷിയെ ഒരു വരുമാന മാർഗ്ഗം എന്നതിൽ ഉപരിയായി ജിൻ്റോ കൂടെ കൊണ്ടുനടക്കുന്നു.
അതിനു കാരണമായി പറയുന്നത് ഇത് പരിചരിയ്ക്കാൻ വളരെ എളുപ്പമാണ്.
മറ്റ് ആളുകളുടെ സഹായം ആവശ്യമില്ല. കീടനിയന്ത്രണവും വളപ്രയോഗവും സമയ ബന്ധിതമായി ഒറ്റയ്ക്ക് ചെയ്യുവാൻ സാധിയ്ക്കുന്നു..
ഈ കൃഷി വളരെ ആസ്വധിയ്ക്കാൻ പറ്റുന്നതോടെപ്പം വിപണിയിൽ നല്ല വിലയും ഇന്ന് പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നും ലഭ്യമാകുന്നു..