ആറുവയസ്സുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.
അയൽവാസിയായ യുവാവ് അറസ്റ്റിൽ.
കുമളി: ആറുവയസ്സുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.
അയൽവാസിയായ യുവാവ് അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് ചുരക്കുളം എസ്റ്റേറ്റിൽ താമസക്കാരനായ അർജുൻ (22) ആണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
വണ്ടിപ്പെരിയാർ ചുരുക്കുളം എസ്റ്റേറ്റിൽ ലയത്തിൽ താമസക്കാരായ തൊഴിലാളി ദമ്പതികളുടെ ആറു വയസ്സുള്ള പെൺകുട്ടിയെയാണ് ഏതാനും ദിവസം മുമ്പ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ വാഴക്കുല തൂക്കിയിടുന്ന കുടുക്കിട്ട കയറിൽ ഷാൾ കുരുങ്ങി തൂങ്ങിനിൽക്കുന്ന നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിക്ക് 15 വയസ്സുള്ള ഒരു സഹോദരനുമുണ്ട്. എന്നാൽ സഹോദരനും സംഭവസമയത്ത് വീടിന് സമീപത്ത് ഇല്ലായിരുന്നു.
വീട്ടുകാർ എത്തുമ്പോൾ കുട്ടി തൂങ്ങി മരിച്ച നിൽക്കുന്നതാണ് കണ്ടത്. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുള്ളത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ കസ്റ്റഡിയിലാകുന്നത്.
സംഭവമായി ബന്ധപ്പെട്ട് പരിസരങ്ങളിലുള്ളവരെ ചോദ്യംചെയ്തപ്പോഴാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പോലീസിന് മുമ്പാകെ കുറ്റം ഏറ്റു പറഞ്ഞതായാണ് വിവരം.
അതിക്രൂരമായ പീഢനമാണ് ഇയാൾ പിഞ്ച് ബാലികക്കെതിരെ നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല കഴിഞ്ഞ കുറേ മാസങ്ങളായി ഈ ആറ് വയസ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിയെ ക്രൂര പീഡനത്തിന് വിധേയമാക്കി വരികെയായിരുന്നു. പീഢനം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി ബോധരഹിതയായി. മരിച്ചെന്ന് കരുതിയാണ് ഇയാൾ പെൺകുട്ടിയെ ഷാളിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം.
സമീപത്തെ ലയങ്ങളിൽ കൊച്ചു കുട്ടികൾ ഒന്നുമില്ല. അതിനാൽ ഈ കൊച്ചു പെൺകുട്ടി ഈ പ്രദേശത്ത് ഉള്ളവരുടെ ഓമനയായിരുന്നു.
സമീപത്തുള്ള എല്ലാ വീടുകളിലും പോകുമായിരുന്നതിനാൽ
ഈ പെൺകുട്ടി എല്ലാ ആളുകളുമായി അടുത്ത് ഇടപഴകിയിരുന്നു. ഇതു മുതലെടുത്താണ് തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ അർജുൻ പെൺകുട്ടിയെ കൂട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയതാണ് നിഗമനം.