രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു വണ്ടിപെരിയാർ വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത്


വണ്ടിപെരിയാർ
വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ – വളളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമാമായിന്നു സംഭവം.
രാത്രി വീട്ടിലിരുന്ന സിബി വളർത്ത് നായകൾ കുരക്കുന്നത് കേട്ട് ടോർച്ചുമായി പുറത്തേയ്ക്കിറങ്ങി. തുടർന്ന് മെയിൻ റോഡിലേയ്ക്ക് ഇറങ്ങിയ സിബിയുടെ നേരേ റോഡരുകിൽ നിന്നിരുന്ന വലിയ കരടി പാഞ്ഞടുത്തു. തുടർന്ന് സിനിയുടെ കൈയിൽ ഉണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇതേ തുടർന്ന് കരടി റോഡിൽ നിന്നും പെരിയാർ നന്ദിയുടെ ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു.പിന്നീട് സിബി പ്രാണരക്ഷാർത്ഥം വീട്ടിലേയ്ക്ക് ഓടി കയറി.
കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ കരടിയുടെ നിരന്തരമായ ഒച്ച കേൾക്കുന്നുണ്ടന്ന് പ്രദേശ വാസികൾ പറയുന്നു. സമീപ പ്രദേശങ്ങളിലെ പറമ്പിലെ മരത്തിന്റെ ചുവട്ടിൽ കരടി മാന്തി തേൻ ഭക്ഷിച്ചിരുന്നതായും സിബി പറയുന്നു. ഫോറസ്റ്റ് രാത്രികാലങ്ങളിൽ ഇവിടെ പെട്രോളിങ് ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം..
ന്യൂസ് ബ്യൂറോ വണ്ടിപ്പെരിയാർ……