മുട്ടം-കരിങ്കുന്നം പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം


ഇടുക്കി : മുട്ടം-കരിങ്കുന്നം പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന സർവ്വ കക്ഷിയോഗത്തിലാണ് തീരുമാനം.കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിക്കുന്നത്.മുട്ടം പഞ്ചായത്തിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരു പഞ്ചായത്തുകളിലുമായി ഇരുപതോളം വളർത്ത് മൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിനിരയായത്.കൂട് സ്ഥാപിച്ചിട്ടും പുലിയെ പിടികൂടാതെ വന്നതോടെ നാട്ടുകാരുടെ പ്രതിഷേധമുയർന്നു. ഇതോടെയാണ് ജനപ്രതിനിധികളുടെയെും വനം വകുപ്പുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം ചേർന്നത്. പൊട്ടന്‍പ്ലാവിലെ കൂടിന് പുറമെ ഇല്ലിചാരി മലയുടെ മുകളിലായി ഒരു കൂടു കൂടി സ്ഥാപിക്കും.കൂടുതൽ ക്യാമറകൾ വെച്ച് നിരീക്ഷണം ശക്തമാക്കാനും പ്രത്യേക ആർ.ആർ.ടിയെ നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കാനും യോഗത്തിൽ ധാരണയായി.റബര്‍ തോട്ടങ്ങൾക്കിടയിലുള്ള പാറയിടുക്കുകളിൽ പുലി ഉണ്ടാകാമെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ നിഗമനം.പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്