എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനവും അഞ്ചിന്


കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനവും അഞ്ചിന് വൈകിട്ട് നാലിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കട്ടപ്പനയിലെ ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ഡോ. അബ്ദുള്‍കലാം വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ നിര്‍മാണം ആരംഭിച്ച് മൂന്ന് നിലകളില്‍ 14 വീടുകളും ഷോപ്പിങ് കോംപ്ലക്‌സും ഉള്‍പ്പെടെയുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷത വഹിക്കും. സുവര്‍ണ ജൂബിലി പതിപ്പ് പ്രകാശനം അരയക്കണ്ടി സന്തോഷ് നിര്‍വഹിക്കും. ശ്രീമദ് ഗുരുപ്രകാശം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കട്ടപ്പന ഗോള്‍ഡന്‍ ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും നടക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍, സെക്രട്ടറി വിനോദ് ഉത്തമന്‍, മനോജ് അപ്പാന്താനത്ത്, പി.എസ്. സുനില്‍കുമാര്‍, കെ.കെ. രാജേഷ്, ഷാജി പുള്ളോലില്‍ പി.ആര്‍. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു