അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായിരുന്ന അതുൽ കുമാർ അഞ്ജാൻ അന്തരിച്ചു
കഴിഞ്ഞ കുറച്ചുകാലമായി അർബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം കർഷകപ്രസ്ഥാനത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കിസാൻ സഭ ദേശീയ സമിതി അംഗം മാത്യൂ വർഗീസ് അഭിപ്രായപ്പെട്ടു.
‘വിദ്യാർത്ഥി, യുവജന , പ്രസ്ഥാനങ്ങളിലൂടെ കർഷകപ്രസ്ഥാനത്തിലെത്തിയ അദ്ദേഹം 1997 ൽ തൃശൂരിൽ വെച്ചു നടന്ന കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിൽ വെച്ചാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലക്ഷ്യബോധവും ദീർഘവീക്ഷണവുമുള്ള നേതാവായിരുന്നു അദ്ദേഹം.
നിരവധി വിദ്യാർത്ഥി, യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി ക്രൂരമായ പോലീസ് മർദ്ദനവും ജയിൽവാസവുമെല്ലാം അനുഭവിച്ചിട്ടുണ്ട്.
ഒന്നാം യു.പി.എ സർക്കാർ രൂപീകരിച്ച ഡോ:എം.. എസ്. സ്വാമിനാഥൻ കമ്മീഷനിലെ കർഷക പ്രതിനിധിയായിരുന്നു അദ്ദേഹം.
ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് കർഷകരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും വിധം ആ റിപ്പോർട്ട് തയ്യാറാക്കാൻ അതുൽ വഹിച്ച പങ്ക് നിസ്തുലമാണ്.
സോഷ്യളജിയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ബഹുഭാഷ പണ്ഡിതനുമായിരുന്നു. ഇത്രയും കർഷക പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കിയ കർഷക നേതാക്കൻമാർ കുറവാണ്. സഹപ്രവർത്തകരെ ചേർത്തുപിടിക്കുന്നതിലും സംഘടനയോടുള്ള കൂറും ആത്മാർത്ഥതയും മറക്കാൻ കഴിയുന്നതല്ലായെന്ന് ദേശീയ സമിതി അംഗമെന്ന നിലയിൽ പറയുവാൻ കഴിയും തികഞ്ഞ പോരാളിയും വിപ്ലവകാരിയുമായിരുന്ന അദ്ദേഹം ഡൽഹി യിൽനടന്ന ഉജ്ജ്വലമായ കർഷക സമരത്തിൻ്റെ പ്രധാന സംഘാടകനുമായിരുന്നുവെന്ന് മത്യൂ വർഗീസ് പറഞ്ഞു.