വരൾച്ചയും വന്യമ്യഗ ശല്യവും ഉൾപ്പടെ കർഷകർ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളിൽ കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകൾ അടിയന്തിര മായി ഇടപെടണമെന്ന് കാർഡമം പ്ലാൻറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു
കർഷകരെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചില്ല എങ്കിൽ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
1984 ന് ശേഷം തോട്ടം മേഖല നേരിടുന്ന അതിരൂക്ഷമായ വരൾച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇടുക്കി മാത്രമല്ല കേരളമാകെ രൂക്ഷ മായ വർൾച്ചയുടെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തോട്ടം മേഖലയിലെ ജലാശയങ്ങളും കുളങ്ങളുമെല്ലാം വറ്റി വരണ്ടു കിടക്കുന്നു. അവസാന ആശ്രയമായ കുഴൽകിണറുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല.
പല മേഖലയിലും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ്. മുൻകാലങ്ങളിൽ പ്രതികൂല സാഹചര്യ ങ്ങളിൽ ഉണർന്നു പ്രവർത്തിച്ചിരുന്ന സ്പൈസസ് ബോർഡ് പുലർത്തുന്ന നിസ്സംഗത തീർത്തും അപലപനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു.
നിലവിലുള്ള സ്ഥിതിയിൽ പമ്പ്ഹൗസ് നിർമ്മിക്കുന്നതിനോ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനോ റവന്യൂ വകുപ്പിൻ്റെ എൻ.ഓ.സി. ആവശ്യമാണ്. സി.എച്ച്. ആർ ആണ് എന്ന കാരണത്താൽ എൻ.ഓ.സി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം പ്രതിബന്ധങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണം.
വരൾച്ചയും വന്യമ്യഗ ശല്യവും ഉൾപ്പടെ കർഷകർ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളിൽ കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകൾ അടിയന്തിര മായി ഇടപെടണമെന്ന് കാർഡമം പ്ലാൻറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ. സന്തോഷ്, ഡിബിൻ പൊന്നപ്പൻ, ആർ. മണിക്കുട്ടൻ, ജോർജ് പി.ജേക്കബ് എന്നിവർ പങ്കെടുത്തു.