Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു
അർച്ചന വിമൻസ് സെൻറർ ഏറ്റുമാനൂർ ഒരുക്കിയ *Happy hours* എന്ന റസിഡൻഷ്യൽ ക്യാമ്പിൽ എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾ പങ്കെടുത്തു. വാഗമൺ മിത്രാനികേതൻ ഏപ്രിൽ 28 28 29 30 ദിവസങ്ങളിലായിരുന്നു ക്യാമ്പ് നടന്നത് . സൈക്കോളജിസ്റ്റുകളും സൈക്കാട്രിക് സോഷ്യൽ വർക്കേഴ്സും ക്യാമ്പിന് നേതൃത്വം നൽകി. ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന ചിന്തകൾ മുന്നിൽ കണ്ടുകൊണ്ടായിരുന്നു ക്ലാസുകൾ മുന്നോട്ടുപോയത്. കളിയിലൂടെയും കഥകളിലൂടെയും കുട്ടികളിലേക്ക് അത് എത്തിക്കുകയുണ്ടായി .
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഏറ്റുമാനൂർ അർച്ചന സെൻറർ ആണ് ഈ ക്യാമ്പ് കുട്ടികൾക്കായി ഒരുക്കിയത്.