Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബസ് സൗഹൃദം വാട്ട്സ്ആപ്പ് കൂട്ടായ്മ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം_കട്ടപ്പന എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുവാന്‍ ബസ് സംഗമത്തില്‍ തീരുമാനിച്ചു
മുന്‍ കാലങ്ങളില്‍ ബസില്‍ തൊഴില്‍ ചെയ്തിരുന്നവരും ഇപ്പോള്‍ തൊഴിലെടുക്കുന്നവരും ജീവിത പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സുഖ ദു:ഖങ്ങളില്‍ സഹകരിച്ചും മുന്നോട്ടു പോകുന്നതിനാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്.
പ്രസാദ് വിലങ്ങുപാറ (പ്രസിഡന്റ് ) ,
ശ്രീകാന്ത് രവീന്ദ്രന് (ജനറല്‍ സെക്രട്ടറി ) , മോന്‍സി സി.(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിമൂന്നംഗ കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്