സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊക്കോ വില; കൊക്കോവില കിലോയ്ക്ക് 1020 രൂപയിലെത്തി
സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി കൊക്കോ വിലയില്‍ വൻ വർദ്ധനവ്. പൊതു വിപണിയില്‍ കർഷകർക്ക് ഉണർവേകിക്കൊണ്ട് ചരിത്രത്തില്‍ ആദ്യമായി ഒരു കിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു.
ഒരു കിലോ കൊക്കോയ്‌ക്ക് 260 രൂപയായിരുന്നു രണ്ടുമാസം മുമ്ബ് വരെ ഉണ്ടായിരുന്ന വില.വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള കൊക്കോ കുരുവിന്റെ ഇറക്കുമതി നിലച്ചതോടെയാണ് സംസ്ഥാനത്തെ കൊക്കോയുടെ വില വർധനവിന് കാരണമായിരിക്കുന്നത്. ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ സംസ്ഥാനത്ത് കൊക്കോയുടെ വില ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നാണ് കച്ചവടക്കാർ അഭിപ്രായപ്പെടുന്നത്.
നല്ലപോലെ പരിചരണം നല്‍കുകയാണെങ്കില്‍ നിറയെ കായ്കള്‍ ഉണ്ടായി വർഷങ്ങളോളം ആദായം ലഭിക്കുന്ന കൃഷിയാണ് കൊക്കോ കൃഷി. ഒരു കാലത്ത് വിലയിടിവിനെ തുടർന്ന് കൊക്കോ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയും കർഷകർക്ക് നേരിടേണ്ടി വന്നിരുന്നു.ആ അവസ്ഥയില്‍ നിന്നാണ് ഒരു കിലോ കൊക്കോയുടെ വില 1020 രൂപ വരെ എത്തിയിരിക്കുന്നത്. പ്രധാനമായും കാഡ്ബറീസ് ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍ നിന്നും കൊക്കോ ശേഖരിക്കപ്പെടുന്നത്. കൊക്കോ വിലയില്‍ വർദ്ധനവ് ഉണ്ടായതോടെ കൊക്കോ കർഷകർക്ക് പുത്തൻ ഉണർവാണ് ലഭിച്ചിരിക്കുന്നത്