Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആദ്യം തമിഴ്നാട്ടിൽ വോട്ട്, പിന്നീട് ഇടുക്കിയിൽ; ഇരട്ട വോട്ട് പിടികൂടി



ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥർ. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ 57-ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

അതേസമയം പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നിരുന്നു. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്.



അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!