Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
എംപി ഫണ്ടിൻ്റെ പേരിലുള്ള വ്യാജ പ്രചരണം; അപ്ഡേറ്റ് ചെയ്യാത്ത വിവരങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ
എംപി ഫണ്ടുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ചെയ്യാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇടുക്കി ജില്ലാ കളക്ടർ.ഡീൻ കുര്യാക്കോസ് എംപി ഫണ്ട് പഴക്കിയെന്ന LDF പ്രചരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി നൽകിയ പരാതിയിലാണ് നടപടി. അപ്ഡേറ്റ് ചെയ്യാത്ത വിവരങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്ന് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് സിവി വർഗീസ്സിനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം നൽകിയത്