ഇത് ഒന്നൊന്നര ‘റീ ഇൻട്രൊഡക്ഷനാ…’; 12 ദിവസവും 3 കോടി വീതം കളക്ഷൻ, കേരളാ ബോക്സോഫീസിൽ ആവേശം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിയേറ്ററുകളിൽ രംഗണ്ണന്റെ ആറാട്ടാണ് നടക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സിനിമ കാണുന്നത്. ആ ആവേശം മൂലം കേരളാ ബോക്സോഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ചിത്രം ഇന്ന് വൈകുന്നേരത്തോടെ 100 കോടി ക്ലബിൽ കയറുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.