Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കെകെ ശൈലജക്കെതിരായ ‘റാണിയമ്മ’ പരാമർശം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ കേസെടുത്ത് പൊലീസ്. റാണിയമ്മ പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് സ്വമേധയ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
റാണിയമ്മ പരാമർശം നടത്തി വ്യക്തിഹത്യ നടത്തി, സ്ഥാനാർത്ഥിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നതുൾപ്പെടെ എഫ്ഐആറിൽ പറയുന്നു. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതികൾ കോഴിക്കോട് സൈബർ പൊലീസിൽ ലഭിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒമ്പതോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുണ്ട്.