തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം


ഇടുക്കി പോസ്റ്റല്‍ ഡിവിഷനില്‍ തപാല്‍/ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ (ഡയറക്റ്റ് ഏജന്റ്‌സ്/ഫീല്‍ഡ് ഓഫീസര്‍) നിയമിക്കുന്നു. താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡയറക്റ്റ് ഏജന്റ്
വയസ്സ്: 18 മുതല്‍ 50 വരെ
വിദ്യാഭ്യാസയോഗ്യത: 10 – ക്ലാസ്സ് /തത്തുല്യം
വിഭാഗങ്ങള്‍: തൊഴില്‍ രഹിതര്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നര്‍, ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍, വിമുക്തഭട•ാര്‍, അംഗന്‍വാടി ജീവനക്കാര്‍, മഹിളാ മണ്ഡല്‍ ജീവനക്കാര്‍, സ്വയം സഹായ സംഘങ്ങളിലുള്ളവര്‍, സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ തുടങ്ങിയവര്‍.
ഫീല്‍ഡ് ഓഫീസര്‍
വയസ്സ്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 65 വയസ്സ് തികയുന്നത് വരെ അപേക്ഷിക്കാം. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഗ്രൂപ്പ് എ/ഗ്രൂപ്പ് ബി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍.(ഔദ്യോഗിക/അച്ചടക്ക നടപടികള്‍ നിലവില്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല)
അപേക്ഷകര്‍, വയസ്സ്, യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെ ”സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്സ്, ഇടുക്കി ഡിവിഷന്‍, തൊടുപുഴ – 685584” എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു ഇന്റര്‍വ്യൂ നടത്തേണ്ടതിനാല്‍ ഇന്റര്‍വ്യൂ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്.
തിരഞ്ഞെടുക്കപെടുന്നവര്‍ 5000 രൂപ NSC/KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222281/ 9744885457