50 വർഷങ്ങൾക്ക് ശേഷം അവർ കളിക്കൂട്ടുകാരോട് ഒപ്പം ഒത്തുചേർന്നു
ചിത്തിരപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1974 – 75ലെ എസ്എസ്എൽസി ബാച്ച് അംഗങ്ങളായ അമ്പതോളം പേരാണ് 50 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേർന്നത്.
ഇക്കാലഘട്ടത്തിൽ സ്കൂളിൽ പഠിച്ച സഹപാഠികളെ കണ്ടെത്താൻ ഇതിന് നേതൃത്വം വഹിച്ചവർ ഒരു വർഷത്തോളം കഠിന പരിശ്രമം നടത്തേണ്ടി വന്നു. അങ്ങനെയാണ് അൻപതാം വർഷത്തിൽ അമ്പതോളം പേരെ അവർ ഒത്തൊരുമിപ്പിച്ചത്. 65 വയസ്സ് പിന്നിട്ട പലരും ചുറുചുറുക്കോടെയും പഴയ വിദ്യാർത്ഥിയുടെ അതേ മനസ്സോടെ പഴയ കളിക്കൂട്ടുകാരെ കാണുവാൻ ഓടിയെത്തിയത്.
ഇതോടൊപ്പം ആണ് 50 വർഷങ്ങൾ പിന്നിട്ടപ്പോഴും അതേ കാലഘട്ടത്തിൽ പഠിപ്പിച്ച അധ്യാപകരെയും ചടങ്ങിൽ പങ്കെടുപ്പിക്കുവാൻ നീണ്ട അന്വേഷണങ്ങൾ ഇവർക്ക് വേണ്ടിവന്നു. മുൻകാല അധ്യാപകരായ പി എസ് ഇബ്രാഹിം, ഫിലോമിന ജോസഫ്, കെ പി തങ്കമ്മ, പി എ ഐസാബി, കെകെ ആയിഷ ബീവി എന്നിവരെ ചടങ്ങിൽ പങ്കെടുപ്പിക്കുകയും ഇവരെ പൊന്നാട അണിയിച്ച ആദരിക്കുകയും ചെയ്തു. സംഘാടകസമിതി ചെയർമാൻ ബി മോഹന മേനോൻ അധ്യക്ഷത വഹിച്ച യോഗം വി ജി പ്രതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. റീയൂണിയൻ ഡയറക്ടറി പ്രകാശനവും മുഖ്യപ്രഭാഷണവും കവി ആന്റണി മുനിയറ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ ജോയ് വർഗീസ്, ചിത്തിരപുരം സ്കൂൾ ഹെഡ്മിസ്ട്രസ് ടി ഷെർമിലി, മേരി ചാക്കോ തുടങ്ങിയവർ ആശംസകൾ നേർന്ന പ്രസംഗിച്ചു. പങ്കെടുത്തവർക്കുള്ള മൊമെന്റോ വിതരണം ഗ്രൂപ്പ് ഫോട്ടോ എടുക്കൽ വിവിധ കലാപരിപാടികൾ തുടങ്ങിയവയും ചടങ്ങിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു.