രാമക്കൽമേട് – ബാലൻ പിള്ള സിറ്റി 5ആം വാർഡ് നിവാസികൾ വോട്ടു ബഹിഷ്കരിക്കുന്നു
ജാതി മത രാഷ്ട്രീയ ഭേദമന്യേ വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ
കരുണപുരം ഗ്രാമപഞ്ചായത്ത് 5-ആം വാർഡ് ൽ കാലങ്ങൾ ആയി താമസിച്ചു വരുന്ന ഞങ്ങൾ തീരുമാനിച്ചിരിക്കുക ആണ്.
ഈ വാർഡിൽ താമസിക്കുന്ന ഞങ്ങളുടെ ജീവിത നിലവാരത്തെ പിന്നോക്കം കൊണ്ടുപോന്ന അടിസ്ഥാന സാഹചര്യമില്ലായ്മ.. വികസനം ഇല്ലായ്മ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനം എടുത്തിട്ടുള്ളത്..
നാടൊട്ടുക്കും ഇലക്ഷൻ പ്രജരണം നടക്കുന്ന ഈ വേളയിൽ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുന്ന മറ്റുജനങ്ങൾ ഞങ്ങളുടെ ദുരിത പൂർണമായ ജീവിതത്തിന്റെ നേർകാഴ്ച കൂടി വിലയിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..
വോട്ട് ബഹിഷ്കരിക്കാൻ തീരുമാനം എടുത്ത ഞങ്ങളിൽ പലരും കാലങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടികളോട് ചായവ് ഉള്ളവരും അവർക്ക് വോട്ട് നൽകിയിട്ടുള്ളവരും ആണ്…
എന്നാൽ നാൾ ഇതുവരെ ഞങ്ങൾ ആകെ ഉന്നയിച്ച ഒരു ആവശ്യം 25 വർഷത്തോളം ആയി നിലവിൽ ഉള്ള റോഡ് വാഹനങ്ങൾ പോകുന്ന വിധം സഞ്ചാരം മാർഗമാക്കി ടാർ ചെയ്തു തരണം എന്നുള്ളതാണ്..
നാൾ ഇതുവരെ മാറി മാറി ഭരിച്ച ഒരു രാഷ്ട്രീയ പാർട്ടിയും ഈ ആവശ്യം നേടി തരാൻ കൂടെ നിന്നിട്ടില്ല ഇത് ഞങളുടെ ആവശ്യം അല്ലാ അവകാശം ആണ് എന്നതിനാൽ തന്നെ ഞങ്ങളുടെ ദുരിധം മനസിലാക്കാൻ സാധിക്കുന്നവർ കൂടെ നിൽക്കണം എന്ന് അപേക്ഷിക്കുന്നു…
**ഈ മണ്ണ് വഴിയിൽ താമസിക്കുന്ന പലർക്കും വാഹനം നിലവിൽ ഹൈവേയിൽ ഇട്ടിട്ടു പോകേണ്ട ഗതികേടാണ്..
നേരെ ചൊവ്വേ ഒരു സ്ട്രീറ്റ് ലൈറ്റ് കൂടി നിലവിൽ ഇല്ല ഈ കാലം കൊണ്ട് തന്നെ വെയിലും മഴയും കൊണ്ട് പലരുടേം വാഹനങ്ങൾ കേടു പാട് സംഭവിച്ചിരിക്കുന്നു..
***വീട്ടു സാധനങ്ങളും ആയി ഒരു ഓട്ടോ വിളിച്ചാൽ മോശം വഴിയിലൂടെ അവർക്ക് വരാൻ സാധിക്കുന്നില്ല
***മഴക്കാലം ആയാൽ
മുതിർന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും വഴിയേ നടക്കാൻ കൂടി സാധിക്കുന്നില്ല
*** അത്യാവശ്യം ആശുപത്രി ആവശ്യങ്ങൾ വന്നാൽ രോഗിയെ എടുത്തോണ്ട് വാഹനം എത്തും വരെ പോകേണ്ട ഗതികേടാണ് ഞങ്ങൾക്ക്..
*** വേനൽ ആയാൽ കുടിവെള്ള കൃഷി ആവശ്യങ്ങൾക്ക് ഉള്ള വെള്ളം ലഭിക്കാൻ ബുദ്ധിമുട്ട് ഉള്ള ഇടമാണ്.. ഞങ്ങൾക്ക് വെള്ളം വേണ്ട നല്ലൊരു വഴി തന്നാൽ കുഴൽ കിണർ ലോറി ഞങ്ങളുടെ പറമ്പിൽ വരും..
*** ജലം ഇല്ലേലും വഴി മതി എന്നുള്ള ആവശ്യം ഉന്നയിച്ചിട്ടും യാതൊരു വിധ രാഷ്ട്രീയ ഭരണ സമധികളുടെ സഹായം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല
**** വഴിയുണ്ടേൽ വെള്ളം വിലയ്ക്ക് വാങ്ങാം…
***വാർഡിൽ കുടിവെള്ള പദ്ധതി എന്ന നിലയിൽ വാട്ടർ ടാങ്ക് നിർമിക്കുകയും ലക്ഷങ്ങൾ വിലവരുന്ന ഓസ് വാങ്ങുകയും ചെയ്തു.. മഴ പെയ്തു പോലും നാൾ ഇത് വരെ അതിൽ വെള്ളം വന്നിട്ടില്ല..
ഉണ്ടാരുന്ന ഓസ് പലതും കേടു പാട് വന്നു നശിച്ചു പോകുകയും ലക്ഷങ്ങളുടെ നഷ്ടം വരുകയും ആണ് ഉണ്ടായതു…
*** ജനങ്ങൾക്ക് ആവശ്യം ഉള്ള വികസനം നടത്താൻ നിലവിലെ പഞ്ചായത്ത് മെമ്പർക്ക് സാധിക്കുന്നില്ല എന്നാ ആക്ഷേപവും ഉയരുന്നുണ്ട്.
*** പഞ്ചായത്തിന്റെ ആസ്തിയിൽ ഉള്ള ഈ റോഡ് ടാർ ചെയ്തു തരാൻ പറ്റാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധം ആയി ഞങ്ങൾ ഈ തിരഞ്ഞെടുപ്പ് എന്നല്ല വരാൻ പോകുന്ന എല്ലാ തെരഞ്ഞടുപ്പും ബഹിഷ്കരിക്കാൻ തീരുമാനിക്കുന്നു..
നിലവിൽ ഉള്ള ഹൈവേക്ക് മുന്നേ ഉണ്ടായിരുന്ന ആദ്യമകാലത്തെ റോഡ് ആയിരുന്നു ഇത്..
നാൾ ഇത് വരെ ഒരു മിറ്റിൽകഷ്ണം പോലും ഇട്ടു തരാൻ ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല..
വ്യക്തിപരമായി ഇന്നേവരെ വാർഡ് മെമ്പറോടോ പഞ്ചായത്തിനോടോ ഞങ്ങൾ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല, കുടിവെള്ളം ഇല്ലേലും ഞങ്ങൾക്ക് റോഡ് തരു കുടി വെള്ളത്തിനുള്ള മാർഗം ഞങ്ങൾ കണ്ടെത്താം..!!!