കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെപുരോഗതി വിലയിരുത്തി


2021-22 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം – ദിശാ യോഗം കളക്ട്രേറ്റ് ഐ.ടി മിഷന്‍ ഹാളില്‍ എം.പി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു എം.ജേക്കബ്ബ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോജക്ട് ഡയറക്ടര്‍ സ്വാഗതം പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുഗമമായ പൂര്‍ത്തീകരണം സാധ്യമാക്കുന്നതിന് മുഴുവന്‍ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സമ്പൂര്‍ണ്ണ പങ്കാളിത്തം എം. പി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ സുതാര്യമായും സോഷ്യല്‍ ഓഡിറ്റിന് വിധേയമായി നടപ്പാക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പരാതികള്‍ വ്യക്തമായി പരിശോധിച്ച് പരിഹാരനടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ക്രമവിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോട്ടറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം
2019 ഏപ്രില്‍ മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശാദായം കുടിശ്ശിക വന്ന് അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 2021 ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട്ബുക്ക് എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ ഹാജരായി കുടിശ്ശിക തീര്‍ത്തു് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണ്.