Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന ബി ആർ സിയുടെ ഡയപ്പർ ബാങ്ക് പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന BRC യുടെ ഡയപ്പർ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. കിടപ്പു രോഗികളായ കുട്ടികളെ സഹായിക്കുന്നതിനായാണ് ഡയപ്പർ ബാങ്ക് പ്രവർത്തിക്കുന്നത്. കട്ടപ്പന BRCയുടെ പരിധിയിൽ 56 കിടപ്പു രോഗികളായ കുട്ടികളാണ് ഉള്ളത്.
ഇവരെ സഹായിക്കുന്നതിനായാണ് ഡയപ്പർ ശേഖരണം BRC ആരംഭിച്ചത്.
കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് കുട്ടികൾക്ക് ഡയപ്പർ നൽകുന്നത്. ഡയപ്പർ ബാങ്കിന്റ് ഉദ്ഘാടനം KDF പ്രസിഡന്റ് ജെയ്ബി ജോസഫ് നിർവ്വഹിച്ചു.
കട്ടപ്പന BPC ഷാജിമോൻ കെ. ആർ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്കൂൾ പ്രിൻസിപ്പാൾ മിനി ഐസക്ക്, KDF സെക്രട്ടറി സുമിത്ത് മാത്യൂ , എക്സിക്യൂട്ടിവ് അംഗങ്ങളായ സജി ദാസ് മോഹൻ, സിജോ ഏവറസ്റ്റ്, BRC ട്രെയ്നർ മാരായ ഗിരിജാകുമാരി N V, ബാസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.