മോദിയുടെ ഗ്യാരണ്ടി – പുസ്തകം പ്രകാശനം ചെയ്തു
കോട്ടയം / ഇടുക്കി: നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഭാരതം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുപ്രവർത്തകരായ രതീഷ് വരകുമല എഴുതിയ ‘മോദിയുടെ ഗ്യാരണ്ടി’ എന്ന പുസ്തകം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രകാശനം ചെയ്തു.
കോട്ടയം പ്രിൻസ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ ശ്രീ തുഷാർ വെള്ളാപ്പള്ളിക്ക് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ,സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ കെ പദ്മകുമാർ ബിജെപി കോട്ടയം ജില്ല അധ്യക്ഷൻ ലിജിൻ ലാൽ , ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തമ്പി മേട്ടുതുറ , പബ്ലിക്കേഷൻ മാനേജർ ബിബിൻ വൈശാലി തുടങ്ങിയവർ പങ്കെടുത്തു.
സബ്ക്കാ സാത് സബ്ക വികാസ് സപ്ക വിശ്വാസ് എന്ന ഒന്നാം അധ്യായം തുടങ്ങി നയതന്ത്രത്തിലെ മോദി മാജിക്,കൂട്ടുകൂടാൻ മത്സരിച്ച് ലോകരാഷ്ട്രങ്ങൾ എന്ന പന്ത്രണ്ടാം അദ്ധ്യായം വരെയുള്ള എൻപത്തി നാല് പേജുകളാണ് പുസ്തകത്തിനുള്ളത്.
നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങിയവ വിശദമായി വിവരിക്കുന്ന പുസ്തകം രാഷ്ട്രീയ പ്രവർത്തകർക്കും പഠിതാക്കൾക്കും ഒരു റഫറൽ ബുക്കായി ഉപയോഗിക്കാൻ സാധിക്കുമെന്ന് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ രതീഷ് വരകുമല പറഞ്ഞു.
കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓൺലൈനായും പ്രധാനപ്പെട്ട ബുക്ക് സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ്