സിപിഎം പ്രതിഷേധ ജ്വാല തീർക്കേണ്ടത് ക്ലിഫ് ഹൗസിനുമുന്നിൽ: കോൺഗ്രസ് പ്രകടനപത്രികയ്ക്കെതിരെ കള്ളപ്രചരണം: കോൺഗ്രസ്
കോൺഗ്രസ് പ്രകടനപത്രികയ്ക്ക് എതിരെ ഇടതുപക്ഷം നടത്തുന്ന കള്ളപ്രചരണം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രകടനപത്രികയിലെ 42,43 പേജുകളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉന്നിപ്പറയുകയാണ് ചെയ്‌തിട്ടുള്ളത്. അതിനുവേണ്ടി ആവിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചു പ്രകടനപത്രികയിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിൽ ഇടുക്കിയുടെയോ കേരളത്തിൻ്റെയോ പേര് പോലും പ്രത്യേകം പ്രതിപാദിച്ചിട്ടില്ല.
എന്നാൽ ജനങ്ങളെ കുടിയിറക്കാനുള്ള ആസൂത്രിതനീക്കത്തിൻ്റെ ഭാഗമായി വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള ന്യായ പത്ര പ്രകടനപത്രികയിലെ പരമാർശമെന്ന് ഇടതുപക്ഷത്തിന്റെ ആരോപണം മലയോര ജനതയെ സമൃദ്ധമായി മുമ്പ് കബളിപ്പിച്ചത് ആവർത്തിക്കാനുള്ള ശ്രമമാണ് എന്നും സേനാപതി വേണു പറഞ്ഞു.
യഥാർഥത്തിൽ ആരാണ് വനവിസ്തൃതി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്ന് ജനം തിരിച്ചറിയണം. ഒരുഭാഗത്ത് മലയോരത്തെ ജനതയ്ക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നവർ മറുഭാഗത്ത് മലയോര കൃഷിഭൂമികൾ വനമാക്കി വിജ്ഞാപനം ഇറക്കുന്നു.
ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന വിചിത്ര ജീവികളായി ഇടതുപക്ഷം മാറുന്നു എന്നതാണ് കൗതുകകരമാണന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഒരു ഭാഗത്ത് മലയോരകർഷകന് വേണ്ടി അട്ടഹാസം മുഴക്കുകയും മറുവശത്ത് അവനെ ദ്രോഹിക്കുകയും ചെയ്യുന്നു.
ഈ കപട രാഷ്ട്രീയം ഇടുക്കിക്കാർ തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.
13 പഞ്ചായത്തുകളിൽ സമ്പൂർണ്ണ നിർമാണ നിരോധനം, ഇടുക്കിയിലാകെ വിവിധ നിരോധന ഉത്തരവുകൾ ഇറക്കി മലയോര ജനതയെ ശ്വാസംമുട്ടിക്കുന്ന ഇടതു വഞ്ചനക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. യഥാർഥത്തിൽ ഇടതുപക്ഷം പ്രതിഷേധജ്വാല തീർക്കേണ്ടത് ക്ലീഫ് ഹൗസിനു മുന്നിലാണെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ.പി.സി.സി മീഡിയ വക്‌താവ് അഡ്വ. സേനാപതി വേണു, ഡി.സി.സി വൈസ് പ്രസിഡൻ്റ് മുകേഷ് മോഹനൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോമാണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് തോമസ് മൈക്കിൾ എന്നിവർ പങ്കെടുത്തു.