ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം
തൊടുപുഴ, ഇടുക്കി ,ഉടുമ്പൻചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിൽ മറ്റ് ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ടിംഗ് രേഖപ്പെടുത്താം . ഇന്ന് ( 16), മുതൽ ഏപ്രിൽ 20 വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അവസരം ലഭിക്കുക .
പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുമായി ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തേണ്ടതാണ്. കൂടാതെ ഏപ്രിൽ 23,24,25 തീയതികളിൽ മേൽസൂചിപ്പിച്ച ജീവനക്കാർക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയയോഗിച്ചിട്ടുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റററിൽ പോസ്റ്റൽ വോട്ട് ചെയ്യാം. അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കോ,ഏജന്റുമാർക്കോ , പ്രതിനിധികൾക്കോ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടെടുപ്പിന്റെ സുതാര്യത പരിശോധിക്കാവുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.