Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നാല് മാസങ്ങൾക്ക് മുൻപ് ടെണ്ടർ നടപടികൾ പൂർത്തിയായിട്ടും ഗ്രാമീണ റോഡുകളുടെ നവീകരണം എങ്ങുമെത്തിയില്ല, തടസത്തിന് കാരണം പഗ് മിൽ വേണമെന്ന നിബന്ധന



നാല് മാസങ്ങൾക്ക് മുൻപ് ടെണ്ടർ നടപടികൾ പൂർത്തിയായിട്ടും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണം എങ്ങുമെത്തിയില്ല. ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് പഗ് മിൽ വേണമെന്ന നിബന്ധന സർക്കാർ കർശനമാക്കിയതോടെയാണ് കരാറുകാർ നിർമ്മാണം വൈകിപ്പിക്കുന്നത്…………ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും നിർമ്മാണത്തിനുമായി കാലാകാലങ്ങളായി സിംഗിൾ ഡ്രം പ്ലാന്റാണ് ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് കരാറുകാർ ഉപയോഗിച്ചിരുന്നത്.എന്നാൽ ഇതുവഴി ടാർ അമിതമായി കത്തി നഷ്ടമുണ്ടാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിലവാരം കൂടുതലുള്ള പഗ് മിൽ വേണമെന്ന് വകുപ്പ് എഞ്ചിനീയർമാർ ശുപാർശ ചെയ്തത്.ടാറും മിശ്രിതവും രണ്ട് ഡ്രമ്മുകളിൽ തയ്യാറാക്കി പഗ് മില്ലിൽ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് രീതി.പ്ലാൻ്റ് വിവാദമായതോടെ പല പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകളുടെ നിർമ്മാണം തടസ്സപ്പെട്ടു കഴിഞ്ഞു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും റോഡ് നവീകരണം ഇക്കാരണത്താൽ എങ്ങുമെത്തിയിട്ടില്ല …

ഗ്രാമീണ റോഡുകളായ വെട്ടംപടി, ലബ്ബക്കട – കുഞ്ചുമല റോഡ്, മറ്റപ്പള്ളി കോളനി റോഡ്,മുരിക്കാട്ടുകുടി – പാമ്പാടിക്കുഴി റോഡ് തുടങ്ങിയവയ്ക്ക് മെയ്ൻ്റനൻസ് ഗ്രാൻഡ് അനുവദിച്ചതാണെങ്കിലും ടാറിംഗ് ആരംഭിച്ചിട്ടില്ല.പഗ് മിൽ വേണമെന്ന നിബന്ധനയ്ക്ക് പുറമേ ട്രഷറി വഴി ബില്ല് മാറിക്കിട്ടാൻ കാലതാമസം നേരിടുന്നതും കരാറുകാരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി നവീകരണങ്ങൾ നടത്താത്തതിനാൽ ഗ്രാമീണ റോഡുകൾ കൂടുതൽ തകർച്ചയിലേയ്ക്ക് നീങ്ങിത്തുടങ്ങി. കാഞ്ചിയാറിന് പുറമേ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഗ്രാമീണപാത നവീകരണം മുടങ്ങിക്കിടക്കുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!