വിഷുദിനത്തിൽ വില്പനക്കായി ചാരായം തയ്യാറാക്കുന്നതിനിടെ കരുണാപുരത്തെ സ്ഥിരം വ്യാജ മധ്യ വിൽപ്പനക്കാരൻ എക്സൈസ് പിടിയിലായി
കരുണാപുരം എടത്വാമെട്ട് പെരുമാപ്പറമ്പിൽ ഹരികുമാറാണ് പിടിയിലായത്.600 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
ഇന്നലെ രാത്രിയിലാണ് പ്രതി പിടിയിലാകുന്നത്.മേഖലയിലെ സ്ഥിരം വാറ്റുകാരനായ ഹരികുമാർ വിഷുദിനത്തിൽ വിൽക്കുവാനായി തയ്യാറാക്കുന്നതിനിടയിലാണ് എക്സൈസ് പിടിയിലായത്. ഇലക്ഷൻ സ്പെഷ്യൽഡ്രൈവിൻ്റെ ഭാഗമായി കരുണാപുരം ഭാഗത്ത് ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം റെയ്ഡ് നടത്തുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഹരികുമാറിന്റെ പുരയിടത്തിൽ പരിശോധന നടത്തിയത് പരിശോധന നടത്തിയത്.പരിശോധനയിൽ 200 ലിറ്ററിൻ്റെ മൂന്ന് ബാരലുകളിലായി കോട തയ്യാറാക്കി പറമ്പിലുള്ള തെങ്ങിൻ ചുവട്ടിൽ ഒളിപ്പിച്ച് ചപ്പുകളിട്ട് മൂടിയ നിലയിലാണ് കോട കണ്ടെത്തിയത്.രാത്രിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. ചാരായം വാറ്റി ലിറ്ററിന് 800 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്ന പ്രതി മുൻപും അബ്കാരി കേസിൽ ജയിൽശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ്
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഇ എച്ച് യൂനസിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥരായ ശശീന്ദ്രൻ എൻ വി, ഷനേജ്,നൗഷാദ് എം, ജോഷി വി ജെ ,ബൈജു സോമരാജ്,സോണി തോമസ് എന്നിവർ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.