Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിഷുവിന് തിയേറ്ററിൽ സീറ്റ് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടും; കേരളത്തിൽ തിയേറ്ററുകൾ ഹൗസ് ഫുൾ



2024 മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായി കഴിഞ്ഞു. പെരുന്നാൾ–വിഷു റിലീസുകളെല്ലാം ബോക്സ്ഓഫീസില്‍ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച്ച മുന്നേ എത്തിയ ആടുജീവിതവും ഇന്നലെ റിലീസായ വർഷങ്ങൾക്ക് ശേഷവും ആവേശവുമെല്ലാം തിയേറ്ററുകളിൽ ആളെ കയറ്റിക്കൊണ്ടിരിക്കുകയാണ്.

പുതുവർഷത്തിൽ ആദ്യ ഹിറ്റ് ചിത്രം ഓസ്‍ലെർ കൊളുത്തി വിട്ട തീ പിന്നിങ്ങോട്ട് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങൾക്കും നല്ല രാശിയായിരുന്നു. ഫെബ്രുവരിയില്‍ ‘പ്രേമയുഗം ബോയ്‌സ്’ ആയിരുന്നു ഹിറ്റ് എങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ‘ആടുജീവിതം’ ആഗോള ബോക്‌സ് ഓഫിസില്‍ ഇടം പിടിച്ചു. 130 കോടിയുമായി മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവും ആഗോള ബോക്സ്ഓഫിസിൽ കലക്‌ഷനിൽ കുതിക്കുകയാണ്.

മലയാള സിനിമ ലോകമെമ്പാടും ട്രെന്‍ഡ് ആകുന്നു എന്നതാണ് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിങില്‍ നിന്നുള്ള വിവരങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ മലയാള സിനിമയുടെ എക്കാലത്തെയും റെക്കോര്‍ഡ് ടിക്കറ്റ് സെയിലാണ് നടന്നിരിക്കുന്നത്. ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ചിത്രം ആവേശത്തിന് മാത്രം 1,71,000 ടിക്കറ്റുകളാണ് വിട്ടു പോയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം 24 മണിക്കൂറിനിടെ 1,47,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്.

ആടുജീവിതം 64,000 ടിക്കറ്റുകള്‍ വിറ്റുപോയി. ഫെബ്രുവരി 22ന് ആണ് റിലീസ് ചെയ്തതെങ്കിലും മാസങ്ങള്‍ക്കിപ്പുറവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രദര്‍ശനം തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 11,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!