കേരള സംഗീത നാടക അക്കാദമിയുടെ കലാപരിശീലന സ്റ്റൈപ്പന്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം
വിദ്യാര്‍ത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനുള്ള സ്റ്റൈപ്പന്റിനുള്ള
തീയതി ഏപ്രിൽ 20 വരെ. പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റൈപ്പന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, ഓട്ടന്‍തുള്ളല്‍, ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. സ്റ്റൈപ്പന്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കുക. അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രക്ഷിതാവിന്റെ വാര്‍ഷികവരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഏപ്രില്‍ 20 നകം അക്കാദമി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.ഫോണ്‍: 0487-2332134.