നെടുംകണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതി ലേയ്ക്കായി ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.


നെടുംകണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ എന്‍.എച്ച്.എം മുഖേന താത്ക്കാലികമായി താഴെ പറയുന്ന തസ്തികകളിലേയ്ക്ക് ഉണ്ടാകാന്‍ ഇടയുള്ള പ്രതീക്ഷിത ഒഴിവുകളിലേയ്കക്ക് നിയമനം നടത്തുന്നതി ലേയ്ക്കായി ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.നിബന്ധനകള്‍:1. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. (covid19jagratha.kerla.gov.in) 2. അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും താഴെ പറയുന്ന മെയില്‍ ഐഡിയിലേയ്ക്ക് 05/07/2021, ഉച്ചകഴിഞ്ഞ് 03ന് മുമ്പ് അപ്-ലോഡ് ചെയ്യേണ്ടതാണ്. ഇ-മെയില്‍: [email protected]. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.4. അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം യോഗ്യരായവരെ വിളിച്ച് ഇന്റര്‍വ്യൂ നടത്തുന്നതായിരിക്കും.5. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം 12/07/2021 ന് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതുമായിരിക്കും.6. കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം.7. യോഗ്യത – പി.എസ്.സി ആംഗീകൃത കോഴ്‌സുകള്‍, പ്രവര്‍ത്തി പരിചയം അഭികാമ്യം തസ്തികകള്‍1. മെഡിക്കല്‍ ഓഫീസര്‍2. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍3. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്4. സ്റ്റാഫ് നേഴ്‌സ്5. ലാബ് ടെക്‌നീഷ്യന്‍ നിയമനം, വേതനം എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും എന്‍.എച്ച്.എം ന്റേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്.