വ്യാജ വാറ്റ് ചാരായ കേന്ദ്രം തകർത്തു, എക്സൈസ് കേസെടുത്തു:-
സർ,
09/04/204- ആം തിയതി രാവിലെ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് നോട് അനബന്ധിച്ചു കൊടയും, വ്യാജവാറ്റു ചാരായവും നിർമാർജ്ജനം ചെയ്യണമെന്ന ബഹുമാനപ്പെട്ട ഇടുക്കി എക്സൈസ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അവർകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നേ ദിവസം പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ MK പ്രസാദ് ന്റെ നേതൃത്വത്തിൽ ഉപ്പുതറ, കണ്ണംപടി, മുത്തംപടി ഭാഗത്ത് ഉള്ള വനാതിർത്തി കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിൽ 335-ലിടെർ കോടയും, 15- ലിറ്റർ വ്യാജ വാറ്റ് ചാരായവും, വാറ്റുവാനായി ഉപയോഗിച്ച കലങ്ങളും മറ്റുംകണ്ടെടുത്ത്
നിയമാനുസരണം സർക്കാർ അധീനതയിൽ എടുത്തു ഒരു അബ്കാരി കേസ് എടുത്തു. ടി കേസിൽ പ്രതിയെ പറ്റിയുള്ള അനുവേഷണം ഊർജിതമായി തുടരുന്നു.എക്സൈസ് പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് MK അവർകളെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സതീഷകുമാർ ഡി, സിവിൽ എക്സൈസ് ഓഫീസർ മാരായ അജേഷ്കുമാർ KN, മനീഷ്മോൻ CS, WCEO സിന്ധു k തങ്കപ്പൻ , ഡ്രൈവർ ജെയിംസ് എന്നിവർ പങ്കെടുത്തു.