കട്ടപ്പനയിൽ ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പിൽ FHSTA ( ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കട്ടപ്പനയിൽ ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പിൽ FHSTA ( ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
ഹയർ സെക്കണ്ടറിയെ ഇല്ലായ്മ ചെയ്യാനും ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ ചുവടുപിടിച്ച് HS – HSS ലയനം നടത്തുകവഴി ഈ മേഖലയുടെ നിലവാരം തകർക്കാനും ഇടതുപക്ഷ സർക്കാർ നടത്തുന്ന ഗൂഢാലോചനയെ ചെറുത്തു തോൽപ്പിക്കുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാനം ചെയ്ത് ഡോ:ശേഖർ .എസ് പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ കാറ്റിൽ പറത്തുന്നതും അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നതും മൂല്യനിർണ്ണയത്തിൻ്റെ പ്രതിഫലം ഒരു വർഷമായിട്ടും നൽകാതിരിക്കുന്നതും HSS അധ്യാപകരോടുള്ള ചിറ്റമ്മ നയമാണ് എന്ന് ജ്യോതിസ് എസ് സൂചിപ്പിച്ചു.
ക്യാമ്പിലെ വിവിധ വിഷയങ്ങളിലെ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് പ്രതിഷേധ സംഗമം സർക്കാരിനുള്ള താക്കീതായി മാറിയെന്ന് നോബിൾ ജോസഫ് പറഞ്ഞു.
FHSTA ഭാരവാഹികളായ സിബി ജോസഫ്, അജേഷ് KT , രാജൻ തോമസ്, നോബിൾ മാത്യു, അജോ പി ജോസ്, ഉഷസ് ജോസഫ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.