ചാലിസിറ്റി – സിഎസ്ഐ പള്ളി റോഡ് ഏറ്റെടുക്കും- അഡ്വ. ജോയ്സ് ജോര്‍ജ്ജ്
ചെറുതോണി: ഒട്ടേറെ ജനകീയ സമരങ്ങള്‍ നടന്ന ചാലിസിറ്റി – സിഎസ്ഐ പള്ളി – സ്കൂള്‍പടി റോഡ് ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. ചാലിസിറ്റിയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു സ്ഥാനാര്‍ത്ഥി. ജനങ്ങള്‍ അവസരം നല്‍കിയാല്‍ പിഎംജിഎസ്വൈയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കും. മരിയാപുരം പഞ്ചായത്തിലെ ന്യൂമൗണ്ടിലേക്ക് എംപിയായിരുന്ന ഘട്ടത്തില്‍ റോഡ് നിര്‍മ്മിച്ചിരുന്നു. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആളുകള്‍ മലയിറങ്ങി പോകുന്ന സാഹചര്യമായിരുന്നു അന്ന്. 5 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മ്മിച്ചത്. പാര്‍ലമെന്‍റംഗമായിരുന്ന ഘട്ടത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നു അത്. ഇതേപോലെ അവികസിതമായ ഗ്രാമങ്ങളിലേക്ക് 65 റോഡ് അക്കാലയളവില്‍ നിര്‍മ്മിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് 222 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 194.06 കോടി രൂപ അനുവദിപ്പിക്കാന്‍ കഴിഞ്ഞത്.
ഇടുക്കി നിയോജക മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണമാണ് ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത്. കുടിയേറ്റ കാര്‍ഷിക ഗ്രാമമായ വെണ്‍മണിയില്‍ നിന്നായിരുന്നു തുടക്കം. രാവിലെ എട്ടിന് എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കാല്‍ പര്യടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട്, കരിമ്പന്‍, ചാലിക്കട, ഉപ്പുതോട്, രാജമുടി, താഴെപതിനാറാംകണ്ടം മുരിക്കാശ്ശേരി, മങ്കുവ, പനംകുട്ടി, കമ്പിളികണ്ടം എന്നിവടങ്ങളില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ഥി ഉച്ചയ്ക്ക് ശേഷം പണിക്കന്‍ കുടി, ഇരുമലക്കപ്പ്, പാറത്തോട്, മുക്കുടം, അഞ്ചാംമൈല്‍, കൊന്നത്തടി, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാന്‍കുട്ടി, ചെമ്പകപ്പാറ, മേലേചിന്നാര്‍, പെരുംതൊട്ടി, കിളിയാര്‍കണ്ടം, കനകക്കുന്ന്, വാത്തിക്കുടി എന്നിവിടങ്ങളി പര്യടനം നടത്തി തോപ്രാംകുടിയില്‍ സമാപിച്ചു. സമാപന സമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാഴക്കുലയും, പഴവര്‍ഗ്ഗങ്ങളും, കണിക്കൊന്നയും നല്‍കിയാണ് മിക്കയിടങ്ങളിലും ജനങ്ങള്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. കത്തുന്ന വെയിലിലും ജോയ്സ് ജോര്‍ജിനെ കാണുന്നതിനും വിജയാശംസകള്‍ നേരുന്നതിനും വന്‍ജനാവലിയാണ് ഗ്രാമവീഥികളില്‍ വന്നുചേര്‍ന്നത്.
സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, ഷാജി കാഞ്ഞമല, സി.യു. ജോയി, എം.ജെ. മാത്യു, പി.ബി. സബീഷ്, സി.എം. അസീസ്, ജെയിംസ് മ്ലാക്കുഴി, ഷിജോ തടത്തില്‍, സിനോജ് വള്ളാടി, സനീഷ് പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
*ചിത്രം: സെല്‍ഫി പോയിന്‍റ്- ചേലച്ചുവട്ടില്‍ മന്ത്രിയോടും നേതാക്കളോടുമൊപ്പം കുട്ടികളുടെ സെല്‍ഫിക്ക് പോസ് ചെയ്യുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്*
*ജോയ്സ് ജോര്‍ജ്ജ് ഇന്ന് കോതമംഗലത്ത്*
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ഇന്ന് കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7 ന് മാമലക്കണ്ടത്ത് നിന്നാണ് തുടക്കം. തുടര്‍ന്ന് കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പല്‍ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തും. ബുധനാഴ്ചത്തെ പര്യടനത്തില്‍ റംസാന്‍ പെരുന്നാള്‍ ക്രമമനുസരിച്ച് മാറ്റമുണ്ടായിരിക്കും.
*എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് ഇടുക്കിയില്‍*
ചെറുതോണി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 3 യോഗങ്ങളില്‍ പ്രസംഗിക്കും. രാവിലെ 11 ന് ഏലപ്പാറയിലും വൈകിട്ട് 4 ന് തൊടുപുഴയിലും 5 മണിക്ക് മൂവാറ്റുപുഴയിലുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.
*ഗോവിന്ദന്‍ മാസ്റ്ററുടെ പത്ര സമ്മേളനം*
ചെറുതോണി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച രാവിലെ 10 ന് ഏലപ്പാറ വ്യാപാര ഭവന്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. എല്ലാ മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കണം.