കട്ടപ്പനയിൽ ആദ്യമായി കുട്ടികളുടെ ക്രിയേറ്റീവ് മേഖല മെച്ചപ്പെടുത്തുന്ന ക്യാമ്പിന് തുടക്കമായി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും സജി ദാസ് ക്രീയേറ്റീവും ചേർന്നാണ് 3 ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വരയും,ചിന്തയും, സെൽഫ് കോൺഫിഡൻസുമൊക്കെ കൂട്ടിക്കലർത്തിയുള്ള പഠനം.
ബുദ്ധികൊണ്ടുള്ള ക്രിയേറ്റിവ് ക്യാമ്പ്..
ഗ്രുപ്പ് വര, ഗ്രൂപ്പ് ടാസ്ക്, മെമ്മറിആർട്ട്,തുടങ്ങി.. വ്യത്യസ്തമായ രീതിയിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ക്യാമ്പിന്റ് ഉദ്ഘാടനം റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവർണ്ണർ ജോസ് മാത്യൂ നിർവ്വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി.
ഇൻ കമിംഗ്പ്രസിഡന്റ് ജിതിൻകൊല്ലംകുടിയിൽ, അഖിൽ വിശ്വനാഥൻ, സന്തോഷ് ദേവസ്യ, അനറ്റ് മണ്ഡപം, ഷിനു ഞള്ളാനി,അഡ്വ: സീമ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
വരയുടെ പ്രാഥമിക പാഠങ്ങൾ, എങ്ങനെ കാർട്ടൂണിസ്റ്റ് ആകാം, തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ഈ ക്യാമ്പിൽ ഉണ്ട്..3 ഓഫ് ലൈൻ ക്ലാസുകൾ, *ഒപ്പം* 3 ഓൺലൈൻ ക്ലാസുകളും.. കൂടാതെ ആവശ്യപ്പെടുന്നവർക്ക് അവധിക്കാല റെഗുലർ ആർട്ട് ക്ലാസുകളും ക്യാമ്പിന്റ് ഭാഗമായി നടക്കും.
100 ളം കുട്ടികളാണ് കട്ടപ്പന ടൗൺഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്