പ്രധാന വാര്‍ത്തകള്‍
വാക്സിൻ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി;ആവശ്യം ശക്തമാക്കി ഇന്ത്യ

കൊവിഷീല്‍ഡും കൊവാക്സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.