Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി നഗരസഭ
കട്ടപ്പന നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി നഗരസഭ .
കുടിവെള്ളം ആവശ്യമായ വാർഡുകളിൽ വെള്ളം എത്തിച്ചു തുടങ്ങി.
വേനൽ ശക്തമായതോടെ കട്ടപ്പന നഗരസഭയുടെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.
ഇതിനെതുടർന്നാണ് അടിയന്തിര സ്റ്റിയറിംഗ് കമ്മറ്റി കൂടി പരിഹാരം കണ്ടത്.
ദിവസവും ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്.
ഇതിനായി നാലു വാഹനങ്ങളും തയ്യാറായി.
ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം രൂക്ഷമായ പുളിയൻ മല, പൂവേഴ്സ് മൗണ്ട് , വലിയതോവാള, കാനാട്ട് ജംഗ്ഷൻ, കല്യാണ തണ്ട്, കൗന്തി, കാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യം വെള്ളം എത്തിക്കും.
ആഴ്ച്ചയിൽ 2 ഓരോ വാർഡിലും ദിവസം വെള്ളമെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.