കട്ടപ്പനയിലെ ഇറച്ചിക്കട അടപ്പിക്കുവാൻ പൊലുഷ്യൻ കട്രോൾ ബോർഡ് നടപടി എടുത്തു എന്നത് തെറ്റായ വാർത്തയാണന്ന് കട്ടപ്പന നഗരസഭ.
കട്ടപ്പനയിലെ ഇറച്ചിക്കട അടപ്പിക്കുവാൻ പൊലുഷ്യൻ കട്രോൾ ബോർഡ് നടപടി എടുത്തു എന്നത് തെറ്റായ വാർത്തയാണന്ന് കട്ടപ്പന നഗരസഭ.
കട്ടപ്പന നഗരസഭ വക ഇറച്ചി സ്റ്റാൾ 55 ലക്ഷം രൂപാക്കാണ് പുതിയ കരാറുകാരൻ ലേലം പിടിച്ചത്.
എന്നാൽ കെട്ടിടം അപകടാവസ്ഥയിലാണ് കാട്ടി സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
അസി: എഞ്ചിനിയറുടെ പരിശോധനയിൽ കടമുറികളിൽ വ്യാപാരം നടത്തുവാൻ പറ്റില്ലന്നും റിപ്പോർട്ട് നൽകി.
തുടർന്ന് കടമുറികൾ അടച്ചു
കരാറുകാരൻ താൽക്കാലിക ഷെഡിൽ ഏപ്രിൽ ഒന്നു മുതൽ ഇറച്ചി വ്യാപാരം ആരംഭിച്ചു.
മുൻപ് 350 രൂപാക്ക് വിറ്റ ഇറച്ചിയുടെ വില
നാലാം തീയതി മുതൽ 300 രൂപായാക്കി കുറക്കുകയും ചെയ്തു.
കടയിൽ തിരക്ക് വർദ്ധിച്ചു.
ഇതോടെ കട്ടപ്പന് പുറമേ നരിയംപാറയിൽ 280 രൂപായാക്കി വില കുറച്ചു.
അഞ്ചാം തീയതി പൊലുഷ്യൻ കട്രോൾ ബോർഡ് എത്തി കട അടപ്പിച്ചതായും കരാറുകാരൻ പറഞ്ഞു.
തുടർന്ന് നഗരസഭ സ്റ്റിയറിംഗ് കമ്മറ്റിചേർന്ന് വിഷയം ചർച്ച ചെയ്തു.
നഗരസഭയോ പൊല്യൂഷൻ കൺട്രോൾ ബോർഡോ കട അടക്കാൻ ആവശ്യപ്പെട്ടിട്ടില്ലയെന്നും വില കുറച്ചതും കൂട്ടിയതും കരാറുകാരനാണന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ:കെ.ജെ ബെന്നി പറഞ്ഞു.
വ്യാപാരം നടത്താൻ പറ്റാത്ത കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുവാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.
നഗരസഭക്ക് ഇറച്ചി വ്യാപരവുമായി യാതൊരു ബന്ധവും ഇല്ലന്നും
നഗരസഭ വക സ്റ്റാൾ എന്നത് കരാറുകാരനേ കൊണ്ട് എടുത്ത് മാറ്റി ച്ചതായും സ്റ്റിയറിംഗ് കമ്മറ്റി അറിയിച്ചു.
അടച്ച കട ഒരു ദിവസം കൊണ്ട് തുറക്കുകയും ചെയ്തു.
വ്യാപാരം കൂട്ടുവാൻ വില കുറച്ചതും കട അടച്ചതുമെല്ലാം പ്രഹസനം മാത്രം.
നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിൽവൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻന്മാരായ സിബി പാറപ്പായിൽ, മനോജ് മുരളി, ലീലാമ്മ ബേബി, ഐബിമോൾ രാജൻ തുടങ്ങിയവർ പങ്കെടുത്തു.