ജില്ലയിൽ ഡിവൈ.എസ്.പി.മാർക്ക് കൂട്ടസ്ഥലംമാറ്റം

ജില്ലയിൽ ഡിവൈ.എസ്.പി.മാർക്ക് കൂട്ട സ്ഥലമാറ്റം. സ്ഥലമാറ്റത്തിലൂടെയും സ്ഥാനകയറ്റിലൂടെയും പുതിയ ഉദ്യോഗസ്ഥർക്ക് പകരം ചുമതലയും നൽകി. സി.ഐ.ആയിരുന്ന മനോജ് കെ.ആർ.സ്ഥാനകയറ്റത്തിലൂടെ മൂന്നാർ ഡിവൈ.എസ്.പി. ആയി നിയമിച്ചു.
കോട്ടയം അഡീഷണൽ എസ്.പി. ആയിരുന്ന സുനിൽകുമാർ എ.യു.വിനെ ഇടുക്കിയിലേക്കും ഇടുക്കിയിലെ അഡി. എസ്.പി. ആയിരുന്ന എസ്. സുരേഷ്‌കുമാർ കോട്ടയത്തിനും മാറ്റി. മൂന്നാർ ഡിവൈ.എസ്.പി. ആർ.സുരേഷ് കൊട്ടാരക്കരയ്ക്കും കട്ടപ്പന ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാർ കോട്ടയം സബ് ഡിവിഷനിലേക്കും മാറ്റി. ജില്ലാ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവൽ പോളിനെ ഇടുക്കി സബ് ഡിവിഷനിലേക്ക് മാറ്റി.
തിരുവനന്തപുരം കൺടോൻമെന്റ് ഡിവൈ.എസ്.പി. കെ.സദനെ തൊടുപുഴയിലേക്കും, ജില്ലാ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. നിഷാദ്‌മോനെ കട്ടപ്പന സബ് ഡിവിഷനിലേക്കും മാറ്റി. മൂവാറ്റുപുഴ ഡിവൈ.എസ്.പി. സനിൽകുമാർ സി.ജി.യെ പീരുമേടിനും പീരുമേട്ടിലെ ഡിവൈ.എസ്.പി. കെ.ലാൽജിയെ എറണാകുളം സെൻട്രലിലേക്കും മാറ്റി.
ഇടുക്കി ഡിവൈ.എസ്.പി. ഫ്രാൻസീസ് ഷെൽബിയെ കെ.എഫിനെ കിഴക്കൻ കൊച്ചി സിറ്റിയിലെ ട്രാഫിക്-2 ലേക്കും കൊച്ചി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. കെ.എ.തോമസിനെ ജില്ലാ ക്രൈബ്രാഞ്ചിലേക്കും മാറ്റി. ട്രാഫിക് 1(പടിഞ്ഞാറ്) കൊച്ചി സിറ്റി ഡിവൈ.എസ്.പി. വിനോദ് സി. ജില്ലാ ക്രൈബ്രാഞ്ചിലേക്കും(രണ്ട്) മാറ്റി.