ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെ കട്ടപ്പനയിലെ സ്വകാര്യ ടെലികോം കമ്പനിയുടെ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെ കട്ടപ്പനയിലെ സ്വകാര്യ ടെലികോം കമ്പനിയുടെ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൊബൈൽ നമ്പർ തിരിച്ചെടുക്കുന്ന സംബന്ധിച്ചാണ് പ്രതിയെ എത്തിച്ചതെന്നാണ് സൂചന. മുഖ്യ പ്രതിനിതീഷിനേയും രണ്ടാം പ്രതി വിഷ്ണുവിനെയും ഇന്നു മുതൽ 3 ദിവത്തേക്ക് പോലീസ് കസ്റ്റഡിയിൽ ലഭിച്ചു. തുടർന്നാണ് നിതീഷിനെ കട്ടപ്പന eഷാപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടെലികോം കമ്പനിയുടെ ബ്രാഞ്ചിൽ തെളിവെടുപ്പിനെത്തിച്ചത് ‘ നിതീഷിൻ്റെ ഇ മെയിൽ വിവരങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ കാലഹരണപ്പെട്ടത് വീണ്ടെടുത്ത് തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തെളിവെടുപ്പിനെത്തിച്ചതെന്നാണ് സൂചന. കട്ടപ്പന സി ഐ സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ അതീവ രഹസ്യമായിട്ടാണ് ഇവിടെ എത്തിച്ച് തെളിവെടുത്തത് ‘ .6 ന് ഇരു പ്രതികളുടെയും കസ്റ്റഡി കാലാവധി അവസാനിക്കും.