ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തുന്നതിൽ ആർ. ശ്രീധരന്റെ പങ്ക് മഹത്തരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.
ആർ ശ്രീധരന്റെ പതിനാറാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ നടത്തിയ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത അടിച്ചേൽപ്പിക്കുന്നതുവഴി ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപിയെ സർക്കാർ ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഇത് ഇന്ത്യയെ ഷിഫലമാക്കുകയേ ഉള്ളൂ എന്നും കെ സലിംകുമാർ പറഞ്ഞു. ഇന്ത്യാ ജനാധിപത്യ മതേതരത്വം ഉയർത്തിപ്പിടിച്ചു നിൽക്കണമെങ്കിൽ ബിജെപി ഇനി അധികാരത്തിൽ വരുവാൻ പാടില്ല എന്നും അദ്ദേഹം ആർ ശ്രീധരന്റെ പതിനാറാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ കട്ടപ്പനയിൽ പറഞ്ഞു.
മണ്ഡലം സെക്രട്ടറി വി ആർ ശശി അധ്യക്ഷത വഹിച്ചു. കെ സലിംകുമാർ പതാക ഉയർത്തി. രാജൻ കുട്ടി, കെ എസ് രാജൻ,കെ എൻ കുമാരൻ ഗിരീഷ് മാലിയിൽ ,സനീഷ് മോഹനൻ കെ ആർ രാജേന്ദ്രൻ മുതലായവർ സംസാരിച്ചു. അനുസ്മരണ ദിനത്തിനോടനുബന്ധിച്ച് എല്ലാ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി കേന്ദ്ര ങ്ങളിലും ചായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.