മാസപ്പടി വിവാദം നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍; കോടതി നേരിട്ട് അന്വേഷിക്കണം
മാസപ്പടി വിവാദ ഹർജി.നിലപാട് മാറ്റി മാത്യു കുഴൽ നാടൻ. വിജിലൻസ് കോടതി അന്വേഷിക്കണമെന്ന് കുഴൽ നാടൻ. കോടതി വേണ്ട വിജിലൻസ് തന്നെ അന്വേഷിക്കണമെന്നായിരുന്നു നേരത്തെ ആവശ്യം.
ഹർജി ഉത്തരവ് പറയാൻ 12 ലേക്ക് മാറ്റി. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നാണ് കുഴല്‍നാടന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്.
കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്.പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.