ഹാരിസൺസ് മലയാളം ലിമിറ്റഡ് അപ്പർ സൂര്യനെല്ലി എസ്റ്റേറ്റ് അടിമാലി താലൂക്ക് ആശുപത്രിയ്ക്ക് ഐ സി യു വെന്റിലേറ്റർ നൽകി


ഹാരിസൺസ് മലയാളം ലിമിറ്റഡ് അപ്പർ സൂര്യനെല്ലി എസ്റ്റേറ്റ് സാമൂഹിക പ്രതിബദ്ധത സ്കിം പ്രകാരം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ഐ സി യൂ വെന്റിലേറ്റർ (ഇൻവെസ്സീവ് ടൈപ്പ്) നൽകി.
സൂര്യനെല്ലി എസ്റ്റേറ്റ് ഡെപ്യൂട്ടി മാനേജർ ശ്രീ. ദിലീപ് ജിന്ന, എക്സിക്യൂട്ടീവ് പേർസണൽ ശ്രീ. ജോയിസ് ജോർജ്, ഫാക്ടറി മാനേജർ ശ്രീ. ബിനോയ്, ട്രേഡ് യൂണിയൻ പ്രതിനിധികളായ ശ്രീ. അന്തോണി രാജു,ശ്രീ.പശുമാൻ, ശ്രീ. തമിഴ് സെൽവം എന്നിവർ ചേർന്ന്
ദേവികുളം എം എൽ എ ശ്രീ. എ രാജ, അടിമാലി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സത്യബാബു എന്നിവർക്ക് കൈമാറി.
ഹാരിസൺസ് മലയാളം കമ്പനി ഈ മാസം പല ജില്ലകളിലായി 10 വെന്റിലേറ്ററുകൾ വിതരണം ചെയ്തിരുന്നു.
അപ്പർ സൂര്യനെല്ലി എസ്റ്റേറ്റ് കമ്യൂണിറ്റി കിച്ചണിലുടെ 6000ൽ അധികം ഭക്ഷണപൊതികൾ നൽകിയതായും , അടുത്ത ദിവസം നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്കും ഒരു വെന്റിലേറ്റർ നൽകുമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.