തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിങ് ഓഫീസ് ഹാള്‍ എന്നിവിടങ്ങളിലായും, ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലും , തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് തൊടുപുഴ ന്യൂമാന്‍ കോളേജിലും , പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കുട്ടിക്കാനം മരിയന്‍ കോളേജിലും , ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് സിവില്‍ സ്റ്റേഷന് നെടുങ്കണ്ടം,സര്‍വ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അര്‍ബന്‍ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം സംഘടിപ്പിച്ചത് . ആദ്യ ദിവസം നടന്ന പരിശീലന പരിപാടിയില്‍ അഞ്ചു താലൂക്കുകളിലായി 250 ഓളം ജീവനക്കാര്‍ പങ്കെടുത്തു. ഏപ്രില്‍ നാല് വരെ രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണി വരെയും ഒരു മണി മുതല്‍ അഞ്ചു മണി വരെയും രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍. ജില്ലാതലത്തില്‍ ട്രെയിനിങ് ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.