നാട്ടുവാര്‍ത്തകള്‍
പഠനോപകരണ വിതരണം


വണ്ടിപെരിയാര്‍: സി.എസ്.ഐ. ഈസ്റ്റ് കേരളാ മഹായിടവക മേലുകാവ് സഭാ ജില്ലാ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ വണ്ടിപെരിയാര്‍ സഭാ ജില്ലയിലെ വിവിധ സഭകളില്‍പെട്ട 560 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ചെയര്‍മാന്‍ റവ. ഡോ. എം. രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വണ്ടിപെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപെരിയാര്‍ എസ്.ഐ. ജോയ് പഠനോപകരണം വിതരണം ചെയ്തു. മേലുകാവ് സഭാ ജില്ലാ ചെയര്‍മാന്‍ റവ. കെ.എസ്. സ്‌കറിയ, പഞ്ചായത്തംഗം ജോര്‍ജ്, ടൈറ്റസ് ജോണ്‍, മേലുകാവ് ജില്ലാ കൊയര്‍ സെക്രട്ടറി എസ്. ജോണ്‍ പോള്‍, കെ.കെ. ജോണി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സഭാ ജില്ലയിലെ വൈദികര്‍, സഭാ പ്രവര്‍ത്തകരും വിശ്വസികളും പങ്കെടുത്തു.