ഓണ്‍ലൈന്‍ പഠനത്തിന് തടസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണുകളും, ടി.വികളും നല്‍കി


നെടുങ്കണ്ടം: ഓണ്‍ലൈന്‍ പഠനത്തിന് തടസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണുകളും, ടി.വികളും നല്‍കി കല്ലാര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ അഭാവത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിന് തടസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപക, രക്ഷകര്‍തൃ
കൂട്ടായ്മയുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കി മാതൃകയായത്.
അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും അഭ്യുദയകാംഷികളും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ സമാഹരിചാണ് 60 മൊബൈല്‍ ഫോണുകളും പത്ത് ടിവികളും നല്‍കിയത്. വിതരണോദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.എം. ജോണ്‍ അധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. യശോധരന്‍, കെ.എം. ഷാജി, പി.പി. സുകേശന്‍, എം.എം. ആന്‍ഡ്രൂസ്, എസ്. സുഹറ ബിവി പി. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.