Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പുതിയ സാമ്പത്തിക വർഷം; ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു



പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു.

ഇതോടെ, 3 ലക്ഷം വരെയുള്ള വരുമാന പരിധിയിൽ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും, ആറ് മുതൽ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതൽ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവർ 30% വും നികുതിയായി നൽകണം.

ഇന്ന് മുതൽ പുതിയ നികുതി ഘടനയാണ് ഡീഫോൾട്ടായി ഉണ്ടാവുക. 80സി,80ഡി എന്നിങ്ങനെ നികുതി ഇളവുകൾ ബാധകമായവർക്ക് പഴയ നികുതി ഘടന സ്വമേധയാ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം പുതിയ നികുതി ഘടനയാകും ബാധകമാവുക.


5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളുടെ സർചാർജ് നിരക്ക് 37% ൽ നിന്ന് 25% ആയി കുറയും. കുറച്ച സർചാർജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ബാധകമാകൂ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!