നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയ്ക്ക് രണ്ട് പുതിയ സബ് കളക്ടർമാരെ നിയമിച്ചു.
ഇടുക്കി ജില്ലയ്ക്ക് രണ്ട് പുതിയ സബ് കളക്ടർമാരെ നിയമിച്ചു. പി. വിഷ്ണു രാജിനെ ഇടുക്കി സബ് കളക്ടറായും രാഹുൽ കൃഷ്ണ ശർമയെ ദേവികുളം സബ് കളക്ടർ ആയിട്ടുമാണ് നിയമിച്ചിരിക്കുന്നത്. ഇവർ ഉൾപ്പെടെ 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥരായ എട്ടു പേർക്കാണ് സംസ്ഥാനത്ത് നിയമനം ലഭിച്ചിരിക്കുന്നത്. ഇടുക്കിയിൽ അസി. കളക്ടറായിരുന്ന സൂരജ് ഷാജിയാണ് തിരൂർ സബ് കളക്ടർ. മസൂറിയിൽ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇവർക്ക് പുതിയ നിയമനം.
തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ പി.വിഷ്ണു രാജ് മലപ്പുറത്ത് അസി. കളക്ടറായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഒരു വർഷം പ്രവർത്തിച്ച ശേഷം ഐഎഎസിലേക്ക് മാറ്റം ലഭിക്കുകയായിരുന്നു.
ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ രാഹുൽ കൃഷ്ണ ശർമ എറണാകുളത്ത് അസി. കളക്ടറായിരുന്നു.