ദുഃഖശനിയാഴ്ച ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് അവധി നിഷേധിച്ചു. കട്ടപ്പനയിലും പ്രതിഷേധം
ഇടുക്കി : കേരളത്തിൽ ദുഃഖ ശനിയാഴ്ച ഐടിഐ വിദ്യാർത്ഥികൾക്ക് അവധി നിഷേധിച്ചതായി പരാതി. യേശുക്രിസ്തുവിന്റെ ഉയർപ്പ് തിരുനാളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ദുഃഖ ശനിയാഴ്ച.ക്രിസ്തുമത വിശ്വാസികൾക്ക് ഈ ദിവസം വിവിധ ആചാര അനുഷ്ഠാനങ്ങൾ ഉള്ള ദിവസമാണ്.ഈ ദിവസം സാധാരണയായി അവധി അനുവദിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല.
ഇതിനെ തുടർന്നാണ് വിദ്യാർത്ഥി യൂണിയനുകൾ പ്രതിഷേധിച്ചത്.അവധി നിഷേധിച്ച സംഭവത്തിൽ കട്ടപ്പന ഐടി ഐ കോളേജ് വിദ്യാർഥികളും പ്രതിഷേധിച്ചു.NSQF സിലബസ് പ്രകാരം എല്ലാ ശനിയാഴ്ചകളിലും അവധി നൽകാമെന്നിരിക്കെ ദു:ഖശനിയാഴ്ച പോലും അവധി നിഷേധിക്കപ്പെട്ടത് വിദ്യാർത്ഥികളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സിലബസ് വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ വി.എച്ച്. എസ്.ഇ യിലെയും ഐ.ടി. ഐ കളിലെയും വിദ്യാർത്ഥികൾ ശനി അവധിക്കായി സർക്കാരിനെ സമീപിച്ചിരുന്നു.വി.എച്ച്. എസ്.ഇ ക്ക് എല്ലാ ശനിയാഴ്ചകളും അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയെങ്കിലും ഐ.ടി.ഐ കളിൽ, വകുപ്പ് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ട് നൽകിയതിനെതുടർന്ന് ശനിയാഴ്ചയിൽ അവധി നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.ഇതാണ് ദുഃഖശനിയാഴ്ച പോലും അവധി നൽകാത്തത് എന്നാണ് വിദ്യാർഥികളുടെ വിശദീകരണം. സംഭവത്തിൽ കട്ടപ്പന ഐടിഐ യിൽ യൂണിയൻ കൗൺസിലർ റോബിൻ ജോർജിന്റ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്