ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്. കുമളി സ്പ്രിങ് വാലിയിൽ കുരിശുമല കയറ്റം കഴിഞ്ഞ് വന്ന ആൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണംസ്പ്രിങ് വാലി മുല്ലമല സ്വദേശി എം ആർ രാജീവൻ ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയറിന് കുത്തേറ്റ രാജീവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമളി സ്പ്രിംഗ് വാലിയിലാണ് ഇന്ന് ഉച്ചയ്ക്ക്ഒരു മണിയോടുകൂടി കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റത് കുമളി സ്പ്രിങ് വാലിമുല്ലമല സ്വദേശി എം ആർ രാജീവ് എന്ന 56 വയസ്സുള്ള ആൾക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയറിന് കുത്തേറ്റ രാജീവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദുഃഖവെള്ളി ദിനമായ ഇന്ന് കുമളി സ്പ്രിങ് വാലിക്ക് സമീപത്തെകുരിശുമല കയറുവാൻ പോയതായിരുന്നു രാജീവ് കുരിശുമല കയറ്റത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് രാജീവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് കുറെ നാളുകളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാകുന്ന തായുംവന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വനംവകുപ്പുമായി ചർച്ചകൾ നടത്തിയിരുന്നതായും എന്നാൽ വനം വകുപ്പിന്റെ ഭാഗത്തുനിന്നുംയാതൊരു നടപടികൾ ഉണ്ടായിട്ടല്ല എന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം പകൽ സമയത്ത് കുമളി സ്പ്രിംഗ് വാലിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയിരുന്നു ഈ ആശങ്ക പ്രദേശവാസികൾ വനംവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു ഇതിനുശേഷമാണ് ഇന്ന് പ്രദേശവാസിയുടെ നേർക്ക് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.