കാലാവസ്ഥപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചുട്ടുപൊള്ളി കേരളം; താപനില ഉയരും; ജാഗ്രത നിര്‍ദേശം
വേനല്‍ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെല്‍സിയസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°സെല്‍സിയസ് വരെയും ഉയരും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെല്‍സിയസ് വരെയും ,തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ രാത്രി ചിലയിടങ്ങളിൽ പെയ്ത മഴ ചെറിയ രീതിയിൽ ആശ്വാസമായിട്ടുണ്ട്. ഏപ്രിൽ ഒന്ന് വരെ ചൂട് തുടരും .